Monday, May 31, 2010മരണത്തിന്‍റെ നിറം

ഒരു തപസ്യയുടെ അന്ത്യം...
തുടക്കം ഒടുക്കമില്ലാത്ത കണ്ണീരില്‍ ആയിരുന്നുവെങ്കില്‍
ഒടുക്കം ഒരു തുടക്കത്തിന്റെ
മായിക ജ്വാലയിലേക്ക് ആണ്...

മരണത്തിനു നിറമില്ലെന്ന്
പറഞ്ഞതാരാണ്?
പ്രണയത്തിന്റെ ഒരിക്കലും അസ്തമിക്കാത്ത
വര്‍ണങ്ങള്‍ പോലെ മനോഹരമാണ്
മരണത്തിന്‍റെ ചിറകുകളും...
മരതകപ്പച്ചയും
വസന്തത്തിന്റെ ശോണിമയും
ആഴക്കടലിന്റെ ഭ്രമിപ്പിക്കുന്ന
വര്‍ണങ്ങളും ചേര്‍ന്ന ചിറകുകള്‍ നീട്ടി
മരണമെന്നെ പുല്‍കുമ്പോള്‍
കാണാന്‍ മറന്ന സ്വപ്നങ്ങളിലെ
വര്‍ണങ്ങള്‍ തേടി ഉഴറും
എന്റെ മനസ്...

മരണത്തിനു നിറമില്ലെന്ന് പറഞ്ഞതാരാണ്?
മഴവില്ലിന്റെ സപ്തവര്നങ്ങളും ചാലിച്ചെഴുതിയ
പുതുവസ്ത്രം എനിക്ക് സമ്മാനിക്കാന്‍
മരണമെത്തുന്ന
ദിനത്തിലേക്ക്
തുറന്നിട്ടിരിക്കുകയനെന്റെ വാതില്‍...
മനസും ശരീരവും നഷ്ടപ്പെട്ട്
അനേകമനേകം വര്നങ്ങള്‍ക്കിടയില്‍ ഞാനും...
വിഹ്വലതകളില്ലാതെ...
വിരഹത്തിന്റെ തീനാളം ഏല്‍ക്കാതെ ...
ഒഴുകിയൊഴുകി....
അപ്പോളും മരണത്തിനു നിറമില്ലെന്ന്
നീ പറയുന്നതെന്തുകൊണ്ടാണ്??

..
കവിത

ഇഷ്ടമാണെന്നോരു വാക്കില്‍ ഒതുങ്ങാതോ
രിഷ്ടമെന്നുള്ളില്‍ നിറഞ്ഞു കവിയുമ്പോള്‍
ഉള്ളം തുറന്നു ഞാന്‍ പാടുന്ന പാട്ടുനിന്‍
ഹൃത്തില്‍ അമൃതപ്രവാഹമായ് മാറിടും...
എല്ലാം മറന്നു ഞാന്‍ നിന്നില്‍ അലിയവെ
നിന്റെ സ്വപ്‌നങ്ങള്‍ വന്നെന്നോടു മന്ത്രിക്കു-
മെത്രമേല്‍ എത്രമേല്‍ സ്നേഹിപ്പു നിന്നെ ഞാന്‍..
എത്രകാതങ്ങള്‍ അകലെ ഇരിക്കിലും
അറിയുന്നു ഞാന്‍ നിന്റെ വേവുന്ന നോവുകള്‍
അറിയുന്നതില്‍ നിണം വാര്‍ന്നോലിക്കുമ്പോള്‍ നീ
അറിയാതെ നീട്ടുന്നു കൈവിരലെന്‍ നേര്‍ക്ക്‌...
നിന്‍ വിരല്‍ തുമ്പു പിടിക്കുവാനായുന്നു
ചെര്തനചീടാന്‍ കൊതിക്കുന്നു മാനസം
കണ്ണീരടഞ്ഞു ചിതറി തെറിക്കുന്ന
വാക്കുകള്‍ എങ്ങോ പ്രതിധ്വനിചീടുന്നു
ചുറ്റി തിരിഞ്ഞവ വന്നനയുന്നെന്റെ
തുലികതുമ്പില്‍ ഒരാര്‍ദ്രമാം കവിതയായ്....
 ദൈന്യം

ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍
കണ്ണിനു മുന്നില്‍ തെളിയുന്നത്
അകന്നു പോവുന്ന കുറെ നിഴലുകളാണ്...
തലയില്ലാത്ത , കുറെ നിഴലുകള്‍...
ഭയമെന്തെന്നു തിരിച്ചറിയുമ്പോള്‍
നിസ്സഹായതയില്‍ നിന്നുയരുന്ന
ഒരുള്‍വിളി....
എത്തിച്ചേരുന്നത് ഏതു തുരുത്തിലെക്കെന്നു
തിരിച്ചരിയാനായെങ്കില്‍ !
ഭുമിയെ കൈവെള്ളയില്‍ അമ്മാനമാടുംപോഴും
മനുഷന്‍ എന്ത് നിസ്സാരനാണ്‌?
സ്വന്തം വിധി തിരിച്ചറിയാനാവാത്ത
അതില്‍ പുതുതായൊന്നും എഴുതി ചേര്‍ക്കാനാവാത്ത
നിസ്സാരന്‍!!!
കാഴ്ചക്കപ്പുറം ഉള്‍ക്കാഴ്ച തേടി
ഏതു പടിവാതിലില്‍ ആണിനി മുട്ടിവിളിക്കുക?
അഥവാ
ആ Ulkaazhchayil ഞെരിഞ്ഞമരുന്ന പ്രാണനെ
തിരികെ വിളിക്കാന്‍
നിന്റെ ദൈന്യം മതിയാവില്ലെന്നോ????
 
                                 മറവി

എങ്ങോ തുടങ്ങിയിതെന്ഗോ ഒടുങ്ങുന്നു
എങ്ങോ മറയുന്നു കാഴ്ച്ചപോള്‍ ബന്ധങ്ങള്‍
അറ്റ്പോവുമ്പോഴും ആരും പറയാതെ
ആരോരുമറിയാതെ എത്തുന്നോരോര്‍മ്മകള്‍...
കണ്ണുകള്‍ ചിമ്മി തുറക്കുമ്പോള്‍ മുന്നിലായ്
കാലം കുടഞ്ഞിട്ട വിസ്മയതുണ്ടുകള്‍
നെഞ്ചോട്‌ ചെര്തുപിടിക്കവേ ചില്ലുപോല്‍
കുതിതരച്ചന്ഗോലിക്കുന്നു ചെന്നിണം....
നാമ്പിടുന്നപ്പോളും പുത്തന്‍ പ്രതീക്ഷതന്‍
ശാഖികള്‍ ഊറ്റികുടിക്കുന്നു സ്വപ്‌നങ്ങള്‍...
കണ്ണീര്‍ പൊഴിക്കാതെ, കണ്ടമിടരാതെ
ആടിതിമിര്‍ക്കുന്നു ജീവിത നാടകം.
യാത്ര നാം തുടരുന്നു യാന്ത്രികമെങ്കിലും
തെരയുന്നതെന്തു മറന്നപോലിപ്പോഴും?