ശരിയും തെറ്റും
ശരിയുടെ പാരാവരത്തിലൂടെഎത്ര തുഴഞ്ഞാലും
ഒരു വലിയ തെറ്റാണ് ഞാന്‍.
എത്ര തെറ്റുകള്‍ ആരോപിക്കപ്പെട്ടാലും
അശുദ്ധിയുടെ തീണ്ടലേല്‍ക്കാത്ത
ശരിയുടെ തീനാളമാണ് ഞാന്‍
എല്ലാ തെറ്റുകളും ശരികളായ് മാറുമ്പോള്‍
എല്ലാ ശരികളും കാലം മായ്ക്കുമ്പോള്‍
തെറ്റും ശരിയുമില്ലാത്ത ലോകത്തില്‍
ഒരു ജനല്‍പാളി എനിക്കായ് തുറക്കുന്നു......
3 comments:
നന്നായിട്ടൂണ്ട്, എങ്കിലും ശരിയുടെ മുഴുവൻ ജാലകവും തുറന്നു വെച്ചോളൂ, തെറ്റാകില്ല!
നന്നായിട്ടൂണ്ട്
ഒരുപുഴ ഒഴുകിയെത്തുന്നിടം
Post a Comment