Friday, February 11, 2011

ഭയം

ഭയമാണ് ...
എനിക്ക് മേല്‍ പെയ്തിറങ്ങുന്ന  ഇരുള്‍ ചിറകുകളെ ..
എന്റെ മാറിലേക്ക്‌ തറച്ചിറങ്ങുന്ന    നിന്‍റെ കണ്ണുകളെ....
എന്റെ സ്വപ്നങ്ങളെ കശക്കിയെറിയുന്ന  നിന്‍റെ കൈവിരലുകളെ....
ഭയമാണ് ,
മുന്നില്‍ ചലിക്കുന്ന എന്റെ നിഴലിനെപ്പോലും....

മരണത്തെ അറിയാതെ സ്നേഹിക്കുമ്പോഴും
പുനര്‍ജനി വീണ്ടും വേട്ടയാടുന്നു.
അപ്പോഴും എനിക്കൊപ്പം   നീ ഉണ്ടാവുമെന്ന തിരിച്ചറിവ്...
ഓടിയൊളിക്കാന്‍ ഒരു കല്‍തുറുങ്കും
അവശേഷിക്കുന്നില്ലെന്ന  നിസഹായത
എവിടെയാണെനിക്കഭയം?

ഒരു ഭ്രൂണമായി ഇതളിട്ട നാള്‍ മുതല്‍
നിന്‍റെ വാള്‍ത്തല എന്നെ കീറിമുറിക്കുന്നു
നിന്‍റെ താഡനമേറ്റ് പൊലിഞ്ഞ ബാല്യങ്ങള്‍
എന്റെ ജീവനെ ചുട്ടു പൊള്ളിക്കുന്നു
നീ കശക്കിയെറിഞ്ഞ ജീവനുകള്‍
എന്റെ ശിരസിനു മുകളില്‍ തൂങ്ങിയാടുന്നു..

കരള്‍ പിളര്‍ക്കുന്ന നരക യാത്രയില്‍
ഭയമാണ്....
മുന്നില്‍ ചലിക്കുന്ന എന്റെ നിഴലിനെ പോലും ... 

4 comments:

ശ്രീനാഥന്‍ said...

പുരുഷഭയം ഗ്രസിച്ച മനസ്സാണീ വരികൾ!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ധാർമ്മികതയില്ലാത്ത പൌരുഷധാർഷ്ട്യങ്ങൾ വരുത്തിവെച്ച വിനകൾ വരികളിൽ തെളിയുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനസ്സിനെ ഒരു പേടിക്കടലിലേക്ക് ഒഴുക്കിക്കളഞ്ഞു,ഈ വായന

Pranavam Ravikumar said...

നല്ലൊരു ആശയം...വരികള്‍ മനോഹരം