Wednesday, March 14, 2012

യാത്ര


അക്ഷരങ്ങളില്‍ അഗ്നി തേടി,
വാക്കുകളില്‍ കാരുണ്യം തേടി,
ഹൃദയത്തില്‍ വിശുദ്ധി തേടി,
സത്യത്തിന്റെ ആത്മാവ് തേടി,
ഇരുളിന്റെ വെളിച്ചം തേടി,
മൌനത്തിന്റെ മാനം തേടി,
സ്നേഹത്തിന്റെ ത്യാഗം തേടി,
പ്രണയത്തിന്റെ പൊരുളുകള്‍ തേടി,
എന്നോ എന്നെ തനിച്ചാക്കി പോയ
കവിത ഇന്നലെ മടങ്ങി വന്നു,
അന്ധയും മൂകയും ബധിരയുമായി......

5 comments:

Ronald James said...

ഇനി ആ കവിത നഷ്ട്ടപ്പെടാതെ സൂക്ഷിക്കുക...

അന്യ said...

ഇനിയാ വാക്കുകള്‍ക്കു എന്ത് പ്രസക്തി...!!
അല്ല..! ആ വാക്കുകളെ ഇവിടെ വേണ്ടൂ..
അന്ധയും മൂകയും ബാധിരയുമായ വാക്കുകള്‍..

കടത്തുകാരന്‍/kadathukaaran said...

കവിത പീഡിപ്പിക്കപ്പെട്ടിരിക്കുന്നു

achoose said...

ഇഷ്ടമായി
ആശംസകള്‍

Sasikala Alappat said...

nandi...vayanakku....