Wednesday, July 7, 2010

   

കളിവീട്  

കിനാവുകള്‍ നെയ്തൊരു
       കളിവീട് കെട്ടി ഞാന്‍
നിന്നെയാ കൂട്ടില്‍ 
       കുടിയിരുത്തും...

രാവിന്റെ ജാലകം 
      മെല്ലെ തുറന്നു  ഞാന്‍ 
ചാന്ദ്രിക ബിംബം 
       കവര്‍ന്നെടുക്കും....

താരാഗണങ്ങള്‍ കളി 
         വാക്കുതിര്‍ക്കവേ
മെല്ലെയാ കൈകളില്‍ 
        ഉമ്മ വയ്ക്കും

പൂക്കളും പുഴകളും
         പൂവിട്ട തേന്മാവും
മണ്ണിലും സ്വര്‍ഗങ്ങള്‍
        തീര്‍ത്തു വയ്ക്കും

പൂവാംകുരുന്നില 
       നുള്ളുന്ന തെന്നലെന്‍ 
നൊമ്പരശീലുകള്‍ 
      ഏറ്റുപാടും.....

ചാരുതയേറുന്ന നിന്‍ 
         മിഴിപ്പൂക്കളില്‍ 
എന്‍റെ  മോഹങ്ങള്‍ 
          ഒളിച്ചിരിക്കും...

നീയാണ് ഞാനെന്നു 
       തേറുമാവേളയില്‍
കത്തി ജ്വലിച്ചു ഞാന്‍
       സൂര്യനാകും....


2 comments:

കാവാലം ജയകൃഷ്ണന്‍ said...

ഹൃദ്യം... തുടരുക... അക്ഷരങ്ങള്‍ അമൃതവര്‍ഷമായി പൊഴിയട്ടെ. ആശംസകള്‍...

Sasikala Alappat said...

Thank U...