Wednesday, July 28, 2010

     സ്വപ്നത്തോട്...

ചിറകുകളുള്ള എന്‍റെ പ്രിയ സ്വപ്നമേ...
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ
രാവിന്‍റെ ഓരം ചേര്‍ന്നെത്തി എന്‍റെ നിദ്രയില്‍
നീ വീണ്ടും  പൂത്തുതളിര്‍ക്കുക...
പുനര്‍ജനിയുടെ മന്ത്രങ്ങളോതി
വിളിച്ചുണര്‍ത്തുമ്പോള്‍  നീ അറിയാതെ പോയതും
ഞാന്‍ പറയാന്‍ മറന്നതും ശൂന്യതകള്‍
മാത്രമവശേഷിപ്പിക്കുന്ന ഈ കാത്തിരിപ്പ്...
കേള്‍ക്കുവാന്‍ കഴിയാതിരുന്നത് നീ
കുടഞ്ഞിട്ട മഞ്ചാടിമണികളുടെ കിലുക്കം... 
കണ്ണുകള്‍ക്ക്‌ മുന്നില്‍ തെളിയാതിരുന്നത് 
നീ നീട്ടിയ പ്രതീക്ഷയുടെ കിരണങ്ങള്‍..
 ചിറകുകളുള്ള എന്റെ പ്രിയ സ്വപ്നമേ,
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ? 

3 comments:

ഉപാസന || Upasana said...

ശരിക്കുറങ്ങിയാല്‍ മതി സ്വപ്നമൊക്കെ തന്നെ വരും
:-)

Anonymous said...

This is the last and final call for Mr. Dream. I'm sure that if u fail to show yourself Mr.Dream, somebody is going to proxy you.പിന്നെ......"എന്നാലും ശശികലെ" എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല ......പെട്ടന്ന് വന്നോ

ജയകൃഷ്ണന്‍ കാവാലം said...

സ്വന്തം തൂലിക എടുത്തു നോക്കൂ... സ്വപ്നം ചിലപ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും.