മരണം
വാക്കുകള്‍ മരിക്കുമ്പോളാണ്
യഥാര്‍ത്ഥ മരണമെങ്കില്‍
നിനക്ക് മുന്നില്‍ എന്നേ മൃതിയടഞ്ഞതാണ് ഞാന്‍?
ശവമഞ്ചം പേറി ഇന്നും സ്വപ്‌നങ്ങള്‍
ഇതു വഴിയെ അലയുന്നു....
ഒന്നുമില്ല....ഒരു വാക്കുമില്ല
നിന്നോട് മന്ത്രിക്കുവാന്‍....
പാതിയുറക്കത്തില്‍ വിളിച്ചുണര്‍ത്തി നീ തന്ന
സുവര്‍ണ നിമിഷങ്ങള്‍...
നീ തന്ന കണ്ണുനീര്‍ തുള്ളികള്‍....
നിന്നില്‍ മാത്രം വിടര്‍ന്നു നിന്നില്‍ ഒടുങ്ങിയ
എന്‍റെ ദിനരാത്രങ്ങള്‍...
ഇന്നും നെഞ്ചോട് ചേര്‍ത്ത് ഞാന്‍ ഉറങ്ങുന്ന
നിന്‍റെ ഓര്‍മ്മകള്‍....
ഒരു വാക്കും അവശേഷിക്കുന്നില്ല
ഒക്കെയും പകര്‍ത്തുവാന്‍ ........
ഇത്തിരി നേരം എന്തിനേ
നീ ഇവിടേയ്ക്ക് പറന്നു വന്നത്?
എന്തിനേ ഈ ദുര്‍ബലമായ
ശാഖിയില്‍ ഒരു കൂട് കൂട്ടിയത്?
ഒരു ചെറുകാറ്റിലും ഉലയുന്ന ഈ കൂട്
എന്നെ ഭയപ്പെടുത്തുന്നു....
മരണത്തിന്റെ നേര്‍ത്ത തലോടല്‍...
വാക്കുകള്‍ക്കൊപ്പം ഇല്ലാതാവാന്‍
എന്നെ അനുവദിക്കുക....