Monday, May 31, 2010



മരണത്തിന്‍റെ നിറം

ഒരു തപസ്യയുടെ അന്ത്യം...
തുടക്കം ഒടുക്കമില്ലാത്ത കണ്ണീരില്‍ ആയിരുന്നുവെങ്കില്‍
ഒടുക്കം ഒരു തുടക്കത്തിന്റെ
മായിക ജ്വാലയിലേക്ക് ആണ്...

മരണത്തിനു നിറമില്ലെന്ന്
പറഞ്ഞതാരാണ്?
പ്രണയത്തിന്റെ ഒരിക്കലും അസ്തമിക്കാത്ത
വര്‍ണങ്ങള്‍ പോലെ മനോഹരമാണ്
മരണത്തിന്‍റെ ചിറകുകളും...
മരതകപ്പച്ചയും
വസന്തത്തിന്റെ ശോണിമയും
ആഴക്കടലിന്റെ ഭ്രമിപ്പിക്കുന്ന
വര്‍ണങ്ങളും ചേര്‍ന്ന ചിറകുകള്‍ നീട്ടി
മരണമെന്നെ പുല്‍കുമ്പോള്‍
കാണാന്‍ മറന്ന സ്വപ്നങ്ങളിലെ
വര്‍ണങ്ങള്‍ തേടി ഉഴറും
എന്റെ മനസ്...

മരണത്തിനു നിറമില്ലെന്ന് പറഞ്ഞതാരാണ്?
മഴവില്ലിന്റെ സപ്തവര്നങ്ങളും ചാലിച്ചെഴുതിയ
പുതുവസ്ത്രം എനിക്ക് സമ്മാനിക്കാന്‍
മരണമെത്തുന്ന
ദിനത്തിലേക്ക്
തുറന്നിട്ടിരിക്കുകയനെന്റെ വാതില്‍...
മനസും ശരീരവും നഷ്ടപ്പെട്ട്
അനേകമനേകം വര്നങ്ങള്‍ക്കിടയില്‍ ഞാനും...
വിഹ്വലതകളില്ലാതെ...
വിരഹത്തിന്റെ തീനാളം ഏല്‍ക്കാതെ ...
ഒഴുകിയൊഴുകി....
അപ്പോളും മരണത്തിനു നിറമില്ലെന്ന്
നീ പറയുന്നതെന്തുകൊണ്ടാണ്??

..

4 comments:

Arjun said...

maranathae pranayikkuka karanam, ividam KOMALA aanu komaalaa

PRASEED said...

Great poem..I like it very much.

Sudheesh said...

Finally I got to read this poem. Thanks for posting. May more colours spill out of your pen.

Anonymous said...

oduvil maranathinnte chirakil yathrakkorungubol kurikkuvanenkilum pookkalude niram nee kaanu, chichrashalabhathodu mathsarikku, pinnill alayadikkunna kadalintte swram ariyuuu...
ninakku abhivadhyam