Monday, July 12, 2010

  
ഒരു ലളിതഗാനം.....

മയില്‍‌പീലി

കണ്ണാ നിനക്കായി നല്കുവാനിന്നൊരു
സമ്മാനമുണ്ടെന്റെ  കയ്യില്‍....
ചാരത്തണഞ്ഞു  നീ ചേര്‍ന്നു  നില്ക്കുകില്‍
തന്നിടാം കയ്യില്‍ രഹസ്യമായി....(കണ്ണാ...)

പൈക്കളെ  മേച്ചു നീ കാട്ടില്‍ നടക്കുമ്പോള്‍
ഓര്‍മ്മയില്ലാതെങ്ങും  വച്ചിടൊല്ലേ... 
ഗോപികമാരൊത്തു  നീറ്റില്‍ കളിക്കുമ്പോള്‍
ഞാന്‍ തന്നുവെന്നു   പറഞ്ഞിടല്ലേ... ..........(കണ്ണാ...)

ഇത് വെറും പീലിയല്ലിതിലുണ്ട് സ്വപ്‌നങ്ങള്‍
ഇതിലുണ്ട് കണ്ണനെ തേടുന്ന കണ്ണുകള്‍....
ഇതു  നീയണിയുക  നെറുകയില്‍  കൃഷ്ണാ...
കരിനീല വര്‍ണ്ണാ, നിനക്കിതെന്‍ സമ്മാനം.....(കണ്ണാ..)



2 comments:

കാവാലം ജയകൃഷ്ണന്‍ said...

എല്ലാ സ്ത്രീകളുടെയുള്ളിലും ഒരു ഗോപികയുണ്ട്... ഈണമിട്ടു പാടാന്‍ കഴിയുന്ന വരികള്‍... തുടരുക

chentharam said...

നന്നായി... എഴുതി.