നിന്റെ നിഴല്‍ എനിക്കുമേല്‍
സ്നേഹത്തിന്റെ കുട നീര്ത്തിയപ്പോള്
പൊയ്പ്പോയ വസന്തത്തിന്റെ ശോണിമ
മനസിന്റെ ക്യാന്‍വാസിലേക്ക്
ആവാഹിക്കുകയായിരുന്നു ഞാന്‍....
അക്ഷരങ്ങള്‍ തീര്‍ത്ത ഇടിമുഴക്കങ്ങള്‍
ബധിര കര്‍ണ്ണങ്ങളില്‍ വീണുടഞ്ഞപ്പോള്‍
എരിഞ്ഞടങ്ങിയ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍..
ചുരുട്ടിയ മുഷ്ടികള്‍ക്കിടയില്‍
അമര്‍ന്നുപോയ ജീവിതങ്ങള്‍....
"വരൂ ഈ തെരുവുകളിലെ രക്തം കാണൂ "
കാണുന്ന കാഴ്ചകള്‍ കരളിനെ കൊത്തിവലിയ്ക്കുമ്പോള്‍
ഞാനീ കണ്ണുകള്‍ ചൂഴ്ന്നെടുക്കട്ടെ...
കാലം തീര്‍ത്ത തടവറയില്‍ കൂട്ടിനു
കാലം മായ്ക്കാത്ത നോവുകള്‍ മാത്രം....
- ജയരാജ് ഫിലിം ഗുല്‍മോഹര്‍
2 comments:
gulmohar-parayuvanariyatha nombarangalute saakshi, plappozhum marakkan kothichittum ,maraviyileykku madanguvaan madikkunna nimishangaluteyum
ഗുല്‍മോഹര്‍... ചിത്രം കണ്ടിരുന്നു. പക്ഷേ മറന്നു. അതുകൊണ്ട് വായനയില്‍ ചില അവ്യക്തതകള്‍ അനുഭവപ്പെട്ടു. എങ്കിലും അവതരണം നന്നായി. വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ പൊള്ളിക്കുന്നു...
Post a Comment