Saturday, September 18, 2010

 ഗുല്‍മോഹര്‍  ....
നിന്‍റെ നിഴല്‍ എനിക്കുമേല്‍
സ്നേഹത്തിന്റെ കുട നീര്ത്തിയപ്പോള്‍
പൊയ്പ്പോയ വസന്തത്തിന്റെ ശോണിമ
മനസിന്റെ ക്യാന്‍വാസിലേക്ക്
ആവാഹിക്കുകയായിരുന്നു ഞാന്‍....

അക്ഷരങ്ങള്‍ തീര്‍ത്ത ഇടിമുഴക്കങ്ങള്‍
ബധിര കര്‍ണ്ണങ്ങളില്‍  വീണുടഞ്ഞപ്പോള്‍ 
എരിഞ്ഞടങ്ങിയ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍..
ചുരുട്ടിയ മുഷ്ടികള്‍ക്കിടയില്‍
അമര്‍ന്നുപോയ ജീവിതങ്ങള്‍....

"വരൂ ഈ തെരുവുകളിലെ രക്തം കാണൂ "

കാണുന്ന കാഴ്ചകള്‍ കരളിനെ കൊത്തിവലിയ്ക്കുമ്പോള്‍
ഞാനീ കണ്ണുകള്‍ ചൂഴ്ന്നെടുക്കട്ടെ...

കാലം തീര്‍ത്ത തടവറയില്‍ കൂട്ടിനു 
കാലം  മായ്ക്കാത്ത നോവുകള്‍ മാത്രം....
  • ജയരാജ് ഫിലിം ഗുല്‍മോഹര്‍ 

2 comments:

Nitha ilamcheril said...

gulmohar-parayuvanariyatha nombarangalute saakshi, plappozhum marakkan kothichittum ,maraviyileykku madanguvaan madikkunna nimishangaluteyum

ജയകൃഷ്ണന്‍ കാവാലം said...

ഗുല്‍മോഹര്‍... ചിത്രം കണ്ടിരുന്നു. പക്ഷേ മറന്നു. അതുകൊണ്ട് വായനയില്‍ ചില അവ്യക്തതകള്‍ അനുഭവപ്പെട്ടു. എങ്കിലും അവതരണം നന്നായി. വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ പൊള്ളിക്കുന്നു...