മോഹം
കിനാവിനുമപ്പുറത്തെന്റെ
പൊന്‍ തൂലികയില്‍
ആയിരമക്ഷരപൊട്ടുകള്‍ തീര്‍ത്തു നീ
ഇന്നിന്റെ സിരകളെ ആകെ ത്രസിപ്പിച്ചു
പുതിയൊരു ലോകത്തിലനവദ്യമാവുന്നോ-
രമൃതം ചൊരിഞ്ഞിങ്ങു വന്നുവെങ്കില്‍....
കാല പ്രവാഹത്തിന് കാണാചുഴികളില്‍
കാല പ്രവാഹത്തിന് കാണാചുഴികളില്‍
പാടിപ്പതിഞ്ഞും, പിടഞ്ഞും, നമുക്കുള്ളില്‍
നാം തീര്‍ത്ത നിത്യ വാസന്ത
മായാവനികയില്‍
വര്‍ണത്തില്‍ ചാലിച്ച കവിതകള്‍
തീര്‍ത്തുവെങ്കില്‍ ....
അന്തിക്കു കൂടണയുമമ്മ കുരുവിതന്
ചുണ്ടില്‍ നിന്നിറ്റിക്കു-
മിത്തിരി തേനിന്റെ
മധുരം നുണയുന്ന കുഞ്ഞി കിളിക്കുള്ളില്‍
വിരിയുന്ന രോമാഞ്ചമായ്
മാറിയെങ്കില്‍....
നിറമിയലുമോര്‍മ്മകള്‍ മാത്രമാ-
ണെങ്കലിന്നതില്‍ വിരിയുമാശകള്‍
മാത്രമാണെങ്കിലും
നോവുന്നു മാനസമന്വഹമെങ്കിലും
നീള്‍മിഴി തൂവി തുളുമ്പുന്നുവെങ്കിലും
മോഹിച്ചിടുന്നു ഞാന്‍.....!!!!!!
1 comment:
niramiyalum oormakalum
athill viriyumashakalum
oru vela marakkolum ninte kazchayae kanneerinaal...
vediyaruthee nee ninte paal punchiri
Post a Comment